തൃശൂർ: ഇനി അടുത്ത വർഷം പൂരത്തിന് കാണാമെന്ന് പറഞ്ഞ് തിരുവന്പാടി,​ പാറമേക്കാവ് ഭഗവതിമാർ പിരിഞ്ഞതോടെ ഒരു തൃശൂർ പൂരത്തിന് കൂടി സമാപനമായി. ഇന്ന പകൽപൂരത്തിനു ശേഷം ഉച്ചയ്ക്ക് 2.30ഓടെയാണ് വടക്കുംനാഥനു മുന്നില്‍ ദേവിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞത്.

രാവിലെ ഭഗവതിമാര്‍ വടക്കുന്നാഥന്റെ ശ്രീമൂല സ്ഥാനത്തേക്ക്‌ എഴുന്നള്ളിയതോടെ പകൽപ്പൂരത്തിന് തുടക്കമായി. കുടമാറ്റം നടത്തിയായിരുന്നു എഴുന്നള്ളത്ത്. അതിനുശേഷം പകൽ വെടിക്കെട്ട് നടന്നു. ഇരുവിഭാഗവും നടത്തിയ വെടിക്കെട്ട കാണാനും ഭക്തർ എത്തിയിരുന്നു.

എഴുന്നള്ളിപ്പിനു ശേഷം തിരികെ കൊണ്ടു പോകുന്നതിനിടെ തിരുവമ്പാടി വിഭാഗത്തിന്റെ രാമഭദ്രന്‍ എന്ന ആന അനുസരണക്കേട് കാട്ടിയത് നേരിയ പരിഭ്രാന്തിക്കിടയാക്കി. മേളം നടക്കുന്നതിനിടെ നിരയില്‍ നിന്നും മുന്നോട്ട്‌ നീങ്ങുകയായിരുന്നു. എന്നാൽ പാപ്പാന്മാർ ഉടൻ തന്നെ ആനയെ വരുതിയിലാക്കി.

പകല്‍പ്പൂരത്തിനിടെ ആന കുറുമ്പുകാട്ടി മുന്നോട്ടു നീങ്ങിയത്‌ നേരിയ ആശങ്കയ്‌ക്ക് വഴിവെച്ചു. മേളം നടക്കുന്നതിനിടെ നിരയില്‍ നിന്നും മുന്നോട്ട്‌ നീങ്ങിയ ആന‍ പാപ്പാന്മാര്‍ പറയുന്നത്‌ കൂട്ടാക്കാതിരുന്നതോടെയാണ്‌ ആളുകള്‍ പരിഭ്രാന്തരായത്‌. ഓടുന്നതിനിടെ വീണ് രണ്ടു പേർക്ക് പരിക്കു പറ്റി.പാപ്പാന്മാരുടെ നിര്‍ദേശം ലഭിച്ചതോടെ ആളുകളെ സമീപത്തുനിന്നും നീക്കി. മേളക്കാരുടെ ഭാഗത്തേക്ക്‌ക് നീങ്ങിയ ആനയെ പാപ്പാന്മാരുടെ നേതൃത്വത്തില്‍ നിയന്ത്രണത്തിലാക്കി. തുടര്‍ന്ന്‌ ഡോക്‌ടര്‍ പി.ബി ഗിരിദാസിന്റെ നേതൃത്വത്തില്‍ ആനയെ മയക്കുവെടിവെച്ചു.
